|    Jul 27 Thu, 2017 10:29 am
FLASH NEWS
Home   >  Kerala   >  

മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കയ്യേറ്റം പ്രതിഷേധാര്‍ഹം: പോപുലര്‍ ഫ്രണ്ട്

Published : 30th July 2016 | Posted By: mi.ptk

കോഴിക്കോട്: കോടതിയില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതും പ്രതിഷേധാര്‍ഹമായ നടപടിയാണെന്ന്  പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍ പറഞ്ഞു.
ഭരണഘടനാവകാശങ്ങള്‍ പരിരക്ഷിക്കേണ്ട ജുഡീഷ്യറിയുടെ ഭാഗമായ കോടതികളും അഭിഭാഷകരും പോലീസും മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യത്തിന്‍െ നാലാം തൂണാണ് മാധ്യമങ്ങള്‍.
ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ റദ്ദു ചെയ്യാനുള്ള ഏതൊരു നീക്കവും ഫാഷിസ്റ്റ് നടപടിയായേ കാണാനാകൂ. ഭരണഘടന സ്ഥാപനങ്ങള്‍ അവയുടെ അന്തസ്സിനും പദവിക്കുമൊത്ത സമീപനമാണ് സ്വീകരിക്കേണ്ടത്.
രാഷ്ട്ര ജീവിതത്തിന്റെ നാനാതുറകളിലും ഫാഷിസം ആഴത്തില്‍ പിടിമുറക്കുന്നതിന്റെ വിപത് സൂചനകള്‍ എമ്പാടും ദൃശ്യമായിരിക്കെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരേ ജനാധിപത്യവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തുകയും ചെറുക്കുകയും ചെയ്യേണ്ടതുണ്ടെന്നും കെ എച്ച് നാസര്‍ കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക