|    Jan 22 Sun, 2017 10:01 pm
FLASH NEWS

മാധ്യമസ്വാതന്ത്ര്യം: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വിഎസ് കത്തയച്ചു

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കു നിര്‍ഭയമായി കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ഹൈക്കോടതിയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ കഴിഞ്ഞ 10 ദിവസത്തിലേറെയായി ഹൈക്കോടതിയിലും ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു കടന്നുചെല്ലാനോ വാര്‍ത്തകള്‍ ശേഖരിക്കാനോ കഴിയുന്നില്ല.
ഒരുപറ്റം അഭിഭാഷകരും പോലിസും ചേര്‍ന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയുക വഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഹൈക്കോടതി തന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്‍പ്പത്തിനുതന്നെ വിരുദ്ധമാണ് ഈ നടപടി. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് ചെയ്യാനുള്ള അവകാശം തടയാന്‍ ആര്‍ക്കുമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കേണ്ടതു കോടതിയാണ്. കോടതിക്കുള്ളിലെ കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല.
മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടെന്നു കോടതി തീരുമാനിച്ചാല്‍ പോലിസിനെ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടാന്‍ കഴിയില്ല. ഇതിനെ  ക്രമസമാധാനപ്രശ്‌നമായി കാണാനാവില്ല. ഇരുവിഭാഗവും വൈകാരികമായാണു പ്രതികരിക്കുന്നത്. ഇതിനു ശമനമുണ്ടാവുമെന്നു കരുതാം. ജുഡീഷ്യല്‍ അന്വേഷണത്തിലെ  കണ്ടെത്തല്‍ വരട്ടെയെന്നും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക