|    Mar 25 Sat, 2017 9:02 pm
FLASH NEWS

മാധ്യമസ്വാതന്ത്ര്യം: ജുഡീഷ്യറി നടപടി സ്വീകരിക്കണം- മീഡിയ അക്കാദമി ചെയര്‍മാന്‍

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് കേരളത്തിലെ കോടതികളില്‍ രണ്ടരമാസത്തിലധികമായി ഏര്‍പ്പെടുത്തിയ പരോക്ഷവിലക്ക് പൂര്‍ണമായി മാറ്റാന്‍ ജുഡീഷ്യറി നടപടി സ്വീകരിക്കണമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിന് ശേഷവും മാധ്യമ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസും രജിസ്ട്രാറും കോടതി റിപോര്‍ട്ടിങിന് മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന പ്രത്യേക പ്രസ്താവന നടത്തണം. ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുകയും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മീഡിയാ അക്കാദമി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ എസ് ബാബുവിന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതികളിലെ മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് നവംബര്‍ രണ്ടിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ അക്കാദമി കക്ഷി ചേരും.
പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അക്കാദിയുടെ സഹകരണത്തോടെ 13ന് നാളെ എറണാകുളം ടൗണ്‍ ഹാളില്‍ ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.
സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി റഹിം, ജില്ലാ സെക്രട്ടറി ബി എസ് പ്രസന്നന്‍, മുന്‍ ജില്ലാ സെക്രട്ടറി സുരേഷ് വെള്ളിമംഗലം, ജില്ലാ ട്രഷറര്‍ പി ശ്രീകുമാര്‍ പങ്കെടുത്തു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക