|    Jul 27 Thu, 2017 2:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമവേട്ട: എസ്‌ഐ കൃത്യവിലോപം നടത്തിയതായി റിപോര്‍ട്ട്

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ ടൗണ്‍ എസ്‌ഐ കൃത്യവിലോപം നടത്തിയതായി സിറ്റി പോലിസ് കമ്മീഷണറുടെ റിപോര്‍ട്ട്. കോഴിക്കോട് ജില്ലാകോടതിയില്‍ വാര്‍ത്ത ശേഖരണത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ ടൗണ്‍ സ്റ്റേഷന്‍ എസ്‌ഐ വി എം വിമോദ് ഗുരുതരമായ കൃത്യവിലോപം നടത്തിയെന്നാണ് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ ഉമാബെഹറ ജില്ലാ കലക്ടര്‍ക്കും ഡിജിപിക്കും സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.
ജില്ലാകോടതി പരിസരത്തും ടൗണ്‍ പോലിസ്  സ്റ്റേഷന്‍ പരിസരത്തും മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത എസ്‌ഐ വി എം വിമോദ്കുമാറിന്റെ നടപടി ശരിയായില്ലെന്നും റിപോര്‍ട്ടിലുണ്ട്. ഉച്ചയ്ക്കുതന്നെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെന്ന് എസ്‌ഐയെ അറിയിച്ചിരുന്നു. എന്നിട്ടും വീണ്ടും ടൗണ്‍സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടി എടുക്കാന്‍ തുനിഞ്ഞത് ശരിയായില്ലെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക