|    Jan 21 Sat, 2017 2:07 pm
FLASH NEWS

മാധ്യമവിലക്ക്: ചീഫ് ജസ്റ്റിസിന്റെ ചര്‍ച്ചയ്ക്കുശേഷം തുടര്‍നടപടി

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികളുടെ നടപടിക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിന് തടസ്സം നേരിടുന്ന വിഷയത്തില്‍ ഈ മാസം 29ന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയുടെ ഫലമറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കൂടാതെ ബാര്‍ അസോസിയേഷന്‍ പ്രതിനിധികളും പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനുശേഷം ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ കയറുന്നതിനോ വിധിന്യായങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘ ര്‍ഷമൊഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും എജിയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷവും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഭാവിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അഭിഭാഷകരും മാധ്യമപ്രതിനിധികളും ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക