|    Jun 23 Fri, 2017 10:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമവിലക്ക്‌ സംയുക്തസംസ്ഥാന കണ്‍വന്‍ഷന്‍ ഇന്ന്

Published : 24th November 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍, ബഹുജന, മാധ്യമ പ്രവര്‍ത്തക സംസ്ഥാനതല കണ്‍വന്‍ഷന്‍ ഇന്ന് കൊച്ചിയില്‍ നടക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടൗണ്‍ ഹാളില്‍ വൈകീട്ട് മൂന്നിനു നടക്കുന്ന സമ്മേളനത്തില്‍ സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കളും സാമൂഹികരംഗത്തെ പ്രമുഖ നേതാക്കളും പങ്കെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് അന്യായവും അപരിഷ്‌കൃതവുമായ നടപടിയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതികളില്‍ നിന്നുള്ള വാര്‍ത്തകള്‍ ശേഖരിക്കാനും റിപോര്‍ട്ട് ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കണമെന്ന് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടും ഒരുവിഭാഗം അഭിഭാഷകര്‍  കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുന്നത് അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക