|    Mar 25 Sat, 2017 9:39 am
FLASH NEWS

മാധ്യമവിചാരണ ഞെട്ടിപ്പിക്കുന്നതെന്ന് സാക്കിര്‍ നായിക്

Published : 12th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ഒരിക്കലും ഭീകരവാദത്തെ പിന്തുണച്ചിട്ടില്ലെന്നും തനിക്കെതിരായ മാധ്യമവിചാരണ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്. ഈ മാസം ഒന്നിന് ബംഗ്ലാദേശിലെ ധക്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി തന്റെ പേരു പറഞ്ഞുകൊണ്ടുള്ള മാധ്യമ വിചാരണ ഞെട്ടിക്കുന്നതാണ്. ഏതു രൂപത്തിലുള്ള ഭീകരതയെയോ അക്രമങ്ങളെയോ താന്‍ പിന്തുണയ്ക്കുന്നില്ല. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മറുപടി അറിയിക്കുമെന്നും സാക്കിര്‍ നായിക് യൂട്യൂബില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു.
ആരോപണങ്ങളെത്തുടര്‍ന്ന് വിശദീകരണത്തിനായി സര്‍ക്കാര്‍ ഏജന്‍സികളോ ഉദ്യോഗസ്ഥരോ തന്നെ ബന്ധപ്പെട്ടിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ഏതന്വേഷണവുമായും സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതെസമയം സാക്കിര്‍ നായിക് തന്റെ മുംബൈ യാത്ര റദ്ദാക്കി സൗദിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതായി റിപോര്‍ട്ട്. മുംബൈയിലേക്ക് മടങ്ങിവരാന്‍ സാക്കിര്‍ നായിക് തയ്യാറെടുക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സാക്കിര്‍ നായിക് ഇന്ത്യയില്‍ എത്തുമെന്ന വിവരങ്ങളെ തുടര്‍ന്ന് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ വീടിനും പോലിസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സാക്കിര്‍ നായിക്കിനെതിരേ വാര്‍ത്ത നല്‍കി വിവാദങ്ങള്‍ക്ക് തുടക്കമിട്ട ബംഗ്ലാദേശിലെ ഡെയ്‌ലി സ്റ്റാര്‍ ദിനപത്രം വാര്‍ത്ത തിരുത്തി പ്രസ്താവന ഇറക്കി. ധക്ക ആക്രമണവുമായി ബന്ധപ്പെട്ട് പത്രം അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം സാക്കിര്‍ നായിക് തന്റെ യൂട്യൂബ് പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.

(Visited 306 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക