|    Dec 13 Thu, 2018 6:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമലോകം ഗുരുതരമായ ഭീഷണി നേരിടുന്നു: എന്‍ പി ചെക്കുട്ടി

Published : 16th November 2018 | Posted By: kasim kzm

കാസര്‍കോട്: മനുഷ്യശരീരത്തിലെ അത്യാവശ്യമായ ഒരു അവയവം നഷ്ടപ്പെട്ടതു പോലുള്ള ഗുരുതരമായ അവസ്ഥയാണു മാധ്യമലോകം ഇന്നു നേരിടുന്നതെന്നു തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. ബദിയടുക്ക മേഖലാ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കണ്ണ് നഷ്ടപ്പെട്ടാല്‍ മാത്രമേ കണ്ണിന്റെ വിലയറിയുകയുള്ളൂവെന്ന അവസ്ഥയാണിത്. മാധ്യമങ്ങള്‍ അനിവാര്യമാണെന്ന് സമൂഹത്തിനു കൂടി ബോധ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും മാധ്യമങ്ങളോട് ഇതേവരെ ഒരക്ഷരം സംസാരിക്കാത്ത പ്രധാനമന്ത്രിയാണു രാജ്യം ഭരിക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇത്തരമൊരു ഭരണാധികാരിയുണ്ടായിട്ടില്ല. മാധ്യമങ്ങളോടു സംസാരിക്കാത്തയാള്‍ സമൂഹത്തെയാണ് അവഗണിക്കുന്നത്. ഭരണാധികാരികളെ പരിശോധിക്കാനും ചോദ്യംചെയ്യാനും വിശകലനം ചെയ്യാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. അതു നിഷേധിക്കുന്നതും പൂര്‍ണമായ അര്‍ഥത്തില്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1930കളില്‍ മാധ്യമങ്ങളെ ഇല്ലാതാക്കിയാണ് യൂറോപ്പില്‍ ഫാഷിസം കടന്നുവന്നത്. ഇതു തന്നെയാണ് റഷ്യയിലും അമേരിക്കയിലും ശ്രീലങ്കയിലും നടക്കുന്നത്. ലോകത്താകമാനം മാധ്യമങ്ങള്‍ക്കു നേരെ നടക്കുന്നത് കടുത്ത കടന്നാക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ടി എ ശാഫി അധ്യക്ഷത വഹിച്ചു.
റഷീദ് ബെളിഞ്ചം, സുബൈര്‍ ദാരിമി പൊവ്വല്‍, ആദം ദാരിമി നാരമ്പാടി, ഖലീല്‍ ദാരിമി ബെളിഞ്ചം, ജാഫര്‍ മൗലവി മിലാദ്‌നഗര്‍, അസീസ് പാടലടുക്ക, അബ്ദുര്‍റസാഖ് അബ്‌റാറി, അബ്ദുര്‍റഹ്്മാന്‍ അന്നടുക്ക, അന്‍വര്‍ തുപ്പക്കല്‍, ബഷീര്‍ മൗലവി കുമ്പഡാജെ, ഹമീദ് ഖാസിമി പൈക്ക, ഇബ്രാഹീം ഹനീഫി മാവിനക്കട്ട, സലാം ഹുദവി ഉമ്പ്രങ്കള, റഫീഖ മുക്കൂര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss