|    Oct 22 Mon, 2018 1:24 am
FLASH NEWS

മാധ്യമപ്രവര്‍ത്തനം മാതൃകാപരമാവണം: രാമചന്ദ്രന്‍ കടന്നപ്പള്ളി

Published : 24th September 2017 | Posted By: fsq

 

കണ്ണൂര്‍: സദ്‌വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയും ദുര്‍വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് മാധ്യമപ്രവര്‍ത്തനം മാതൃകാപരവും ക്രിയാത്മകവുമാവണമെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കേബിള്‍ ടിവി ഓപറേേറ്റഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബന്ധത എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ കടമയാവണം. തിന്മകളെ അകറ്റാനും ഒപ്പം സത്യം സത്യമായി അവതരിപ്പിക്കാനും പര്യാപ്തമാവണം വാര്‍ത്തകള്‍. സമൂഹത്തിലെ സാധാരണക്കാരുടെ വാര്‍ത്താലോകം തുറന്നുവയ്ക്കുന്ന കേബിള്‍ ചാനലുകള്‍ക്ക് അതു സാധ്യമാവണമെന്നും മന്ത്രി പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ രാഗേഷ് എംപി അധ്യക്ഷത വഹിച്ചു. പ്രഫ. റിച്ചാര്‍ഡ് ഹേ എംപി,  എംഎല്‍എമാരായ ഇ പി ജയരാജന്‍, ജെയിംസ് മാത്യു, കെ സി ജോസഫ്, കെ എം ഷാജി, കെഎസ്ഇബിഎല്‍ ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, അഡ്വ. ടി ഒ മോഹനന്‍, ശോഭാ വാര്യര്‍, ജനറല്‍ കണ്‍വീനര്‍ കെ സജീവ്കുമാര്‍, വിജയകൃഷ്ണന്‍, കെ വി രാജന്‍, പി ശശികുമാര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി യോഗത്തില്‍ കെസിസിഎല്‍ ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം രാജ്‌മോഹന്‍ വിഷയം അവതരിപ്പിച്ചു. വൈകീട്ട് നടന്ന സെമിനാറില്‍ കെ ഗോവിന്ദന്‍, പ്രവീണ്‍ മോഹന്‍, ബിനു ശിവദാസ്, സി സുരേഷ്‌കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss