|    Oct 19 Thu, 2017 3:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തനം അപകടകരമായ തൊഴിലായി മാറി: മന്ത്രി

Published : 2nd October 2017 | Posted By: fsq

 

മലപ്പുറം: മാധ്യമ പ്രവര്‍ത്തനം അപകടകരമായ തൊഴിലായി മാറിയെന്നു തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാമതു സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രപ്രവര്‍ത്തകരാണ് രാജ്യത്ത് ഇപ്പോള്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ഇരുട്ടിന്റെ ശക്തികളുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.  മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, കുഞ്ഞാവുഹാജി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, വ്യാപാരി വ്യവസായി ഏകോപന സമിതി ഖജാഞ്ചി നൗഷാദ് കളപ്പടന്‍, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം സമീര്‍ കല്ലായി, മഹേഷ് കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക