|    Mar 25 Sat, 2017 7:07 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍-അഭിഭാഷകര്‍ തര്‍ക്കം; സമിതിയില്‍ പത്ര ഉടമകളെ ഉള്‍പ്പെടുത്തും

Published : 5th August 2016 | Posted By: SMR

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനു രൂപവല്‍ക്കരിച്ച സമിതിയുടെ യോഗം പത്ര ഉടമസ്ഥരുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയശേഷം വീണ്ടും തുടരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി രൂപവല്‍കരിച്ചിട്ടുള്ള അഭിഭാഷക -മാധ്യമസമിതിയുടെ ആദ്യയോഗം ഇന്നലെ ഉച്ചയ്ക്കുശേഷം അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന്റെ ചേംബറിലായിരുന്നു ചേര്‍ന്നത്.
ചര്‍ച്ചയില്‍ മുഴുവന്‍ കാര്യത്തിലും അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ല. ഇതേത്തുടര്‍ന്ന് പത്രം ഉടമാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി ആഗസ്ത് 16 നു ചര്‍ച്ച തുടരാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്. തുടര്‍ചര്‍ച്ച നടത്തുന്നതുവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ സ്വതന്ത്രമായി റിപോര്‍ട്ടിങ് നടത്താനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ചു യോഗം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി ആക്റ്റിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കാന്‍ യോഗം അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.
ബാര്‍കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സി നാരായണന്‍, എറണാകുളം ജില്ലാപ്രസിഡന്റ് കെ രവികുമാര്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ജഗന്‍ എബ്രഹാം, എം ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണദാസ് പി നായര്‍, ഐ ഷീലാദേവി, നീമ ജേക്കബ് പങ്കെടുത്തു.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക