|    Jun 28 Wed, 2017 9:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് രണ്ടു വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്ക്.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ ഉത്തരവിട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണു നടപടി. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കേസ് നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ കോടതിമുറിക്കുള്ളില്‍ റിപോര്‍ട്ടിങ്ങിലായിരിക്കുമ്പോഴാണ് അക്രമമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പോലിസ് കേസെടുക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകളില്‍നിന്നു മനസ്സിലാക്കാനാവുന്നതെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
അതേസമയം, വഞ്ചിയൂര്‍ കോടതി പരിസരത്തും മാധ്യമ ഓഫിസുകള്‍ക്കു മുന്നിലും നഗരത്തിലെ പ്രധാന ഇടങ്ങളിലുമായി ജസ്റ്റീന തോമസ്, സി പി അജിത എന്നിവരുടെ ഫോട്ടോ പതിച്ച ഫഌക്‌സ് ബോര്‍ഡുകള്‍ അഭിഭാഷകര്‍ സ്ഥാപിച്ചു. അഭിഭാഷകര്‍ക്കെതിരേ ജസ്റ്റീന തോമസും സി പി അജിതയും സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക