|    Oct 23 Mon, 2017 1:28 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കൈയേറ്റത്തില്‍ പ്രതിഷേധം

Published : 14th October 2016 | Posted By: Abbasali tf

തൃശൂര്‍: ബിജെപി സംസ്ഥാന ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന പ്രകടനം ചിത്രീകരിക്കുന്നതിനിടെ തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ മര്‍ദിക്കപ്പെട്ട സംഭവത്തില്‍  കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.  ഏഷ്യാനെറ്റ്  ന്യൂസ് ക്യാമറാമാന്‍ മധുവിനെയും ജീവന്‍ ടി വി ക്യാമറാമാന്‍ ജിതിനെയും അതിക്രൂരമായി മര്‍ദിക്കുകയും പ്രകടനത്തിനിടെ ദേശാഭിമാനി ബ്യൂറോയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും അപലപനീയമാണ്. പ്രകടനത്തിനിടെ ഫഌക്‌സ് ബോര്‍ഡുകള്‍ കീറുന്ന രംഗം പകര്‍ത്തുന്നതിനിടെയാണ് ഇരുവരേയും മര്‍ദിച്ചത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഹര്‍ത്താല്‍ പ്രകടനത്തിനിടെ ഏതെങ്കിലും മാധ്യമസ്ഥാപനത്തിലേക്ക് കടന്നുകയറുന്നത്  കേരളത്തില്‍  കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്നലെ ചേര്‍ന്ന ജനറല്‍ബോഡി യോഗം വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക