|    Jan 22 Sun, 2017 3:58 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കൈയ്യേറ്റം;എസ്‌ഐ വിമോദിനെ സര്‍വീസില്‍ തിരിച്ചെടുത്തു

Published : 6th October 2016 | Posted By: mi.ptk

si-vimod

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണം നേരിട്ട് സസ്‌പെന്‍ഷനിലായിരുന്ന കോഴിക്കോട് ടൗണ്‍സ്‌റ്റേഷന്‍ എസ്‌ഐ വിമോദിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷത്തെക്ക് എസ്‌ഐ വിമോദിനെ കോഴിക്കോട് റേഞ്ചിന് പുറത്ത് നിയമിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ ഹര്‍ജിക്കെതിരെ  വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുന്ന ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 267 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക