|    Jul 28 Fri, 2017 10:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: ദുബയിലെ മാധ്യമപ്രവര്‍ത്തകരുടെ ഐക്യദാര്‍ഡ്യം

Published : 31st July 2016 | Posted By: sdq

ദുബയ്: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും മാധ്യമവിലക്കിനെയും ദുബായിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തമായി അപലപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കേരളത്തിലെ മാധ്യമസമൂഹത്തിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും ദുബായില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ അറിയിച്ചു. മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയും മര്‍ദിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിനു തന്നെ കളങ്കമാണ്. വസ്തുതകളും വാര്‍ത്തകളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുള്ളതായും ദുബായിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നു കയറ്റവും മാധ്യമവിലക്കും തടഞ്ഞ് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക