|    Oct 20 Fri, 2017 6:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായ പോലിസ് നടപടി: പ്രതിഷേധം ശക്തം

Published : 31st July 2016 | Posted By: SMR

ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത എസ്‌ഐ വിമോദിനെ അറസ്റ്റു ചെയ്ത് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കി. പോലിസ് അതിക്രമത്തില്‍ യൂനിയന്‍ ശക്തമായി പ്രതിഷേധിച്ചു.
ന്യൂഡല്‍ഹി: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടായ പോലീസ് നടപടിയില്‍ കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകം പ്രതിഷേധിച്ചു. കെയുഡബ്ലിയുജെ ഡല്‍ഹി ഘടകം പ്രസിഡന്റ് പ്രശാന്ത് രഘുവംശം, സെക്രട്ടറി എം പ്രശാന്ത്, ട്രഷറര്‍ പി കെ മണികണ്ഠന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് കള്ളിവയലില്‍, ജോമി തോമസ്, എ എസ് സുരേഷ് കുമാര്‍ സംസാരിച്ചു.

വി എസ്  സുനില്‍കുമാര്‍
കൊച്ചി: നിയമപരമായ മാധ്യമപ്രവര്‍ത്തനത്തെ തടയാന്‍ ഒരു കോടതിക്കും അവകാശമില്ലെന്നും കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഇ പി ജയരാജന്‍
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കു പിന്നില്‍ പ്രത്യേക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നു സംശയിക്കുന്നതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.  ഈ ശക്തികളെ കണ്ടെത്തണമെന്നും മന്ത്രി പഞഞ്ഞു

കാനം രാജേന്ദ്രന്‍
പാലക്കാട്: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും മാധ്യമസ്വാതന്ത്ര്യം വിലക്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടും പോലീസ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞതിന് ന്യായീകരണമില്ലെന്നും കാനം രാജേന്ദ്രന്‍പറഞ്ഞു.

കുമ്മനം രാജശേഖരന്‍
കോട്ടയം: കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായ പോലിസ് നടപടിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ്
മലപ്പുറം: കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ പോലീസ് കയ്യേറ്റം ശക്തമായി അപലപിക്കപ്പെടേണ്ടതാണെന്നും സംഭവം സംബന്ധിച്ച് സമഗ്ര അന്യേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു.
തേജസ് ജേണലിസ്റ്റ് യൂനിയന്‍
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് കോഴിക്കോട്ട് നടത്തിയ അതിക്രമത്തില്‍ തേജസ് ജേണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ കോഴിക്കോട് ടൗണ്‍ പോലിസ് എസ്‌ഐ വിമോദ് കുമാറിനെതിരേ കടുത്ത നടപടികളെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറാവണം.
അതിക്രമത്തില്‍ പ്രതിഷേധിച്ചു നടന്ന കമ്മീഷണര്‍ ഓഫിസ് മാര്‍ച്ചിലും കുത്തിയിരിപ്പ് സമരത്തിലും യൂനിയന്‍ പ്രതിനിധികളായ റഫീഖ് റമദാന്‍, സൈനുല്‍ ആബിദ്ദീന്‍, സുദീപ് തെക്കേപ്പാട്ട്,  പി വി മുഹമ്മദ് ഇഖ്ബാല്‍ പങ്കെടുത്തു. തേജസ് ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല, അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം എം സലാം, എന്‍ പി ആസിഫ്, പി എന്‍ മനു, വി കെ അജിത കുമാരി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക