|    Jan 18 Wed, 2017 7:42 pm
FLASH NEWS

കോഴിക്കോട്ട് വീണ്ടും പോലിസ് അതിക്രമം: സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടു

Published : 30th July 2016 | Posted By: mi.ptk

binuraj

കോഴിക്കോട്:  മാധ്യമപ്രവര്‍ത്തര്‍ക്ക് നേരെ വീണ്ടും പോലീസ്. രാവിലെ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കയറിയ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുയയും ചെയ്തിരുന്നു.എന്നാല്‍ ഇതിന് ശേഷം പോലീസ് പിടിച്ചെടുത്ത ഒബി വാന്‍ തിരിച്ച് കിട്ടാന്‍ വേണ്ടി പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ പോലീസ് പൂട്ടിയിട്ടിരിക്കുകയാണ്.രാവിലെയുണ്ടായ നടപടിയില്‍ ചുമതലയില്‍ നിന്ന് മാറ്റിയ എസ്‌ഐ വിമോദും സംഘവും തന്നെയാണ് വീണ്ടും അവിടെയെത്തി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ പോലും മറികടന്നാണ് എസ്‌ഐയുടെ നടപടി. ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് കൈയ്യേറ്റമുണ്ടായത്.മാധ്യമ പ്രവര്‍ത്തകരെ ഷര്‍ട്ടിന് കുത്തിപിടിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പോയ മീഡിയാ വണ്‍ ചാനല്‍ സംഘത്തെയും പോലീസ് പിടിച്ച് അകത്തിട്ട് വാതിലടയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ രാവിലെ നടന്ന സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയതാണെന്നും മാപ്പ് പറഞ്ഞതായും സിഐ പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് അറിയിച്ച ശേഷം വാഹനമെടുക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ മര്‍ദ്ദിച്ച് സ്റ്റേഷനിലേയ്ക്ക് കയറ്റുകയായിരുന്നു.
രാവിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന സംഭവത്തില്‍ അന്വേഷണം നേരിടുന്ന എസ്‌ഐയെ വൈകിട്ട് ആറ് വരെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞരുന്നു. എന്നാല്‍ ഈ എസ്‌ഐ തന്നെയാണ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. സ്ഥാനത്ത് നിന്ന് മാറ്റിയതായുള്ള ഉത്തരവൊന്നും തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് എസ്‌ഐയുടെ വാദം.
അതേസമയം, മാധ്യമപ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെ ഗൗരവകരമായി കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തിലുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിധത്തിലുമുള്ള തടസം സൃഷ്ടിക്കാനും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും പോലീസ് തയ്യാറാകരുതെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 216 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക