|    Dec 15 Fri, 2017 5:32 pm
FLASH NEWS
Home   >  Kerala   >  

മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ട എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

Published : 30th July 2016 | Posted By: mi.ptk

 

vimod kumar

വിമോദ് കുമാര്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദ് കുമാറിന് സസ്‌പെന്‍ഷന്‍.എസ്‌ഐയെ സസ്‌പെന്റ് ചെയ്ത് ഡിജിപി ഉത്തരവിട്ടു. എസ്‌ഐയുടെ ഭാഗത്ത് നിന്ന് മൂന്ന് വീഴ്ചകള്‍ ഉണ്ടായതായി എഡിജിപി റിപ്പോര്‍ട്ട്. മാധ്യമങ്ങളെ വിലക്കട്ടെയെന്ന് എസ്‌ഐ കോടതിയോട് ചോദിക്കുകയായിരുന്നു. വാഹനം തിരിച്ചെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ചെന്നപ്പോള്‍ പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വാഹനമെടുക്കാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ പിടിച്ച് പൂട്ടിയിട്ട പോലീസ് നടപടി ന്യായീകരിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക