|    May 27 Sat, 2017 3:51 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കല്‍; എസ്‌ഐക്കെതിരേ അന്വേഷണം തുടരാം: ഹൈക്കോടതി

Published : 26th August 2016 | Posted By: SMR

കൊച്ചി:  മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടഞ്ഞു വച്ചകുറ്റമൊഴികെ കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദിനെതിരേയുള്ള മറ്റു കേസുകള്‍ ഹൈക്കോടതി റദാക്കി. എസ്‌ഐക്കെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലായി ആറു കുറ്റങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരെ അന്യായമായി തടഞ്ഞുവച്ചുവെന്ന കേസില്‍ അന്വേഷണം തുടരാനും കോടതി നിര്‍ദേശം നല്‍കി.
ജൂലൈ 30 നാണ് ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ലേഖകന്‍ ബിനുരാജിനെയും മറ്റും എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം കോടതിപരിസരത്തുനിന്ന് നീക്കിയത്. പിന്നീട് ഉന്നത പോലിസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇടപെട്ടതോടെ വിമോദിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് ഒഴിവാക്കി. ഇതിനു ശേഷവും വിമോദ് സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു. സംഭവെത്തത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിമോദ് ഹൈക്കോടതിയിലെത്തിയത്.
ഹരജി പരിഗണിച്ച സിംഗിള്‍ബെഞ്ച് വിമോദിനെതിരേ ചുമത്തിയ കുറ്റങ്ങളില്‍ അന്യായമായി തടങ്കലൊഴികെ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിക്കാതെയുള്ള ദേഹോപദ്രവമേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നു വ്യക്തമാക്കിയാണ് ഒഴിവാക്കിയത്.
അന്യായമായി തടങ്കലിലാക്കിയെന്ന കുറ്റം നിലനില്‍ക്കുമോയെന്നത് അന്വേഷണത്തില്‍ വ്യക്തമാവേണ്ടതുണ്ടെന്നും ഇതിനായി അന്വേഷണം തുടരാമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day