|    Dec 12 Tue, 2017 10:04 am
Home   >  News now   >  

മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി

Published : 30th July 2016 | Posted By: sdq

pinarayi-vijayan
കോഴിക്കോട്: കോഴിക്കോട്ട് പോലീസ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെച്ചത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകുന്നേരം ആറ് മണിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ത്തിയാക്കിയ ഉടന്‍ ഇത് സംബന്ധിച്ച കര്‍ശന നടപടി ഉണ്ടാകും. കോടതികളില്‍ കടന്ന് ചെല്ലാനുള്ള മാധ്യമസ്വാതന്ത്ര്യത്തിന് പോലീസ് ഒരു തടസവും സൃഷ്ടിക്കേണ്ടതില്ല. കോടതികള്‍ ആയത് കൊണ്ട് സര്‍ക്കാറിന് ചില പരിമിതികള്‍ ഉണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ മാധ്യമങ്ങളെ ഒഴിവാക്കാനാകില്ലെന്നും  അത് കോടതി തീരുമാനിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുതരത്തിലുള്ള തടസവും സൃഷ്ടിക്കാന്‍ പോലീസ് ശ്രമിക്കില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ അനുവദിക്കുകയുമില്ല – ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക