|    Oct 23 Mon, 2017 7:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ വിജിലന്‍സ് കോടതിയില്‍ നിന്ന് അഭിഭാഷകര്‍ ഇറക്കിവിട്ട നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ ജഡ്ജിയുടെ സാന്നിധ്യത്തില്‍ കോടതി മുറിയിലുണ്ടായ അതിക്രമം ആശങ്കാജനകമാണ്. കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം സുപ്രിംകോടതിയില്‍ പോലും അനുവദിക്കപ്പെട്ടുവരുന്നതാണ്. ഒരു അഭിഭാഷകനെതിരേയുണ്ടായ പീഡനക്കേസ്‌വാര്‍ത്തയാക്കിയതിനെത്തുടര്‍ന്നുണ്ടായ  മാധ്യമവിരോധം ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. അറിയാനുള്ള അവകാശത്തിനു നേരെയാണ് അഭിഭാഷകര്‍ സമരം ചെയ്യുന്നത്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും മാധ്യമങ്ങള്‍ക്ക് നിയമസംരക്ഷണം ഉറപ്പാക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക