|    Oct 19 Thu, 2017 11:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടതില്‍ പ്രതിപക്ഷ നേതാവ് പ്രതിഷേധിച്ചു

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: ഹൈക്കോടതിയില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട സംഭവത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശക്തിയായി അപലപിച്ചു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കൈയേറ്റം മാത്രമല്ല ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതുമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ കോടതികളില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങള്‍ അറിയേണ്ടത് അനിവാര്യമാണ്. അതാണ് തടയപ്പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
രണ്ടു മാസത്തോളമായി കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടന്നുചെന്ന് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത അതീവ ഗുരുതരമായ സ്ഥിതിവിശേഷം കേരളത്തില്‍ നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ നടന്ന പത്രാധിപന്‍മാരുടെയും അഭിഭാഷക സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ഒത്തുതീര്‍പ്പുണ്ടായതിന് ശേഷമാണ് വാര്‍ത്താലേഖകരെ വീണ്ടും കോടതികളില്‍ തടഞ്ഞത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക