|    Mar 25 Sat, 2017 5:17 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണം

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: ആലപ്പുഴ സെഷന്‍സ് കോടതി വളപ്പില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയേയും സഹായിയേയും ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. മാധ്യമപ്രവര്‍ത്തകയായ ശരണ്യ, സഹായി ആശിഖ് എന്നിവര്‍ ആക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരു വിഭാഗം വക്കീലന്‍മാരുടെ അക്രമാസക്തത അവസാനിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അഡ്വ. ജനറല്‍ എന്നിവര്‍ക്ക് പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക