|    Jan 19 Thu, 2017 10:04 am

മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ചതിന് നോട്ടീസ്: മറുപടി നല്‍കിയെന്ന്

Published : 5th August 2016 | Posted By: SMR

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ അഭിഭാഷക അസോസിയേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയതായി അഡ്വ. ജയശങ്കര്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സംഘടിപ്പിക്കുന്ന ഇക്കോ ലീഗല്‍ ക്യാംപിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ നല്‍കിയിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് തനിക്കു മനസ്സിലാവുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ബോധ്യമാവുന്നവിധത്തിലുള്ള നോട്ടീസ് നല്‍കിയാല്‍ അതിന് മറുപടി നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികളെ താ ന്‍ അറിയിച്ചതായും ജയശങ്കര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക