|    Mar 23 Thu, 2017 7:55 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച അഭിഭാഷകര്‍ കീഴടങ്ങി

Published : 18th October 2016 | Posted By: Navas Ali kn

criminal-law-326-217വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളിലുള്‍പ്പെട്ട അഞ്ച് അഭിഭാഷകര്‍ കീഴടങ്ങി. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ആനയറ ഷാജി ഉള്‍പ്പടെയുള്ളവരാണ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. വനിതകള്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പോലിസ് ആദ്യം കേസെടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. സംഭവത്തിനു രണ്ടു ദിവസം ശേഷമാണ് കേസെടുത്തത്. ഇതില്‍ തന്നെ നിസാര വകുപ്പുകളാണ് പോലിസ് ചുമത്തിയത്. ഇതാണ് പോലിസ് സ്‌റ്റേഷനില്‍ വച്ചുതന്നെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയാക്കിയത്.

(Visited 108 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക