|    Apr 21 Sat, 2018 1:16 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി

Published : 23rd March 2018 | Posted By: kasim kzm

കണ്ണൂര്‍: വ്യവസായ മേഖലകളില്‍ കരാര്‍ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയനും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് യൂനിയനും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി. കണ്ണൂര്‍ പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റില്‍ സമാപിച്ചു. തുടര്‍ന്ന് യോഗം ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി കെ മധു അധ്യക്ഷത വഹിച്ചു.
കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി സി മോഹനന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകന്‍, എഐടിയുസി ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് എ കെ ഹാരിസ്, കെഎന്‍ഇഎഫ് മേഖലാ സെക്രട്ടറി പി അജീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ ടി ചന്ദ്രശേഖരന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ഖജാഞ്ചി സിജി ഉലഹന്നാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss