|    May 28 Sun, 2017 10:40 am
FLASH NEWS

മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മപ്രസ് ആപ്പ് രണ്ടാംവാര്‍ഷികം ആഘോഷിച്ചു

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്: കോഴിക്കോട്ടെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയായ പ്രസ് ആപ്പ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. കാലിക്കറ്റ് പ്രസ് ക്ലബിലെ മലപ്പുറം മൂസഹാളില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും തീരുമാനിച്ചു. ഗ്രൂപ്പ് അംഗമായ കാലിക്കറ്റ് പ്രസ് ക്ലബ് വൈസ്പ്രസിഡന്റും സുപ്രഭാതം ബ്യൂറോ ചീഫുമായ ഇ പി മുഹമ്മദ്, ദി ഹിന്ദു റിപോര്‍ട്ടര്‍ മിതോഷ് ജോസഫ്, ദേശാഭിമാനി റിപോര്‍ട്ടര്‍ പ്രജോഷ് എന്നിവര്‍ പ്രസ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഗ്രൂപ്പ് അഡ്മിന്‍ മെട്രൊവാര്‍ത്ത റിപോര്‍ട്ടര്‍ വിനോദ് താമരശേരി ആമുഖപ്രഭാഷണം നടത്തി. ഗ്രൂപ്പിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കൂട്ടായ്മ തീരുമാനിച്ചു. അകാലത്തില്‍ പൊലിഞ്ഞ ജിബിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ നടത്തുന്ന സംരംഭങ്ങളുമായി എല്ലാതരത്തിലും സഹകരിക്കാനും ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും നൂറ് രൂപ സംഭവനയായി പിരിച്ച് നല്‍കാനും തിരൂമാനിച്ചു.രണ്ടാം വാര്‍ഷികാ—ഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കല്‍ ഗ്രൂപ്പ് അംഗമായ വര്‍ത്തമാനം ബ്യൂറോ ഇന്‍ചാര്‍ജ് നസീര്‍ബാബു നിര്‍വഹിച്ചു. ചന്ദ്രിക ബ്യൂറോ ചീഫ് ലുക്മാന്‍ മമ്പാട്, തേജസ്  ബ്യൂറോ ചീഫ് സൈനുല്‍ ആബിദീന്‍, മാതൃഭൂമി റിപ്പോര്‍ട്ടര്‍ നീനു മോഹന്‍, ഡെക്കാന്‍ ക്രോണിക്കിള്‍ റിപോര്‍ട്ടര്‍മാരായ ഹരിഗോവിന്ദ്, അനുപമ മിലി, വീക്ഷണം റിപ്പോര്‍ട്ടര്‍ അജയ്ശ്രീശാന്ത്, ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ടര്‍ കെ എം ശ്രീ, ദീപിക റിപ്പോര്‍ട്ടര്‍ പ്രബല്‍ ഭരതന്‍, ജന്മഭൂമി റിപോര്‍ട്ടര്‍ പി ഷിമിത്ത്, കേരളകൗമുദി റിപോര്‍ട്ടര്‍ നിതിന്‍, മാധ്യമം റിപോര്‍ട്ടര്‍മാരായ ഗാര്‍ഗി, ജിനുനാരായണന്‍, ചന്ദ്രിക റിപോര്‍ട്ടര്‍മാരായ ഷറഫുദ്ദീന്‍, ഇര്‍ഷാദ് ചിക്കു, സുപ്രഭാതം റിപോര്‍ട്ടര്‍ ശ്രുതി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.2014 ഒക്‌റ്റോബര്‍ മൂന്നിനാണ് പ്രസ് ആപ്പ് എന്ന മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് രൂപീകരിക്കുന്നത്. കോഴിക്കോട്ടെ ദിനപത്രങ്ങളിലും പ്രാദേശിക ടിവി ചാനലുകളിലും പ്രവര്‍ത്തിക്കുന്ന എഴുപതില്‍പരം മാധ്യമപ്രവര്‍ത്തകരാണ് ഗ്രൂപ്പ് അംഗങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day