|    Sep 23 Sat, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കോടിയേരി

Published : 10th April 2016 | Posted By: SMR

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി അവര്‍ക്കെതിരേ മാനനഷ്ടക്കേസ് നല്‍കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കിയത്. നേരത്തെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം എതിരായി ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലൊന്നും മാനനഷ്ടക്കേസ് കൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഉന്നയിക്കപ്പെട്ട ആരോപണം വസ്തുതാവിരുദ്ധമാണെന്നു ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സരിതാ നായര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റം ആരോപിച്ച് ഒരു കേസ് ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും കോടിയേരി ചോദിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക