|    Nov 16 Fri, 2018 4:49 am
FLASH NEWS

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ വിലക്കി താരങ്ങള്‍;പ്രതികരിക്കാതെ മമ്മൂട്ടിയും മോഹന്‍ലാലും

Published : 29th June 2017 | Posted By: mi.ptk

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ വിലക്കി താരങ്ങള്‍. താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരെ താരങ്ങള്‍ വിലക്കിയത്. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് നടന്‍ മുകേഷ് പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കെബി ഗണേഷ് കുമാര്‍, ദേവന്‍, മണിയന്‍പിള്ള രാജു, കുക്കു പരമേശ്വരന്‍, മുകേഷ് എന്നിവര്‍ക്കൊപ്പമാണ് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിഷയം സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല. മുകേഷും ഗണേഷ് കുമാറും ദേവനും മാത്രമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ടത്. പലപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതരായാണ് താരങ്ങള്‍ പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അംഗങ്ങളാരും യോഗത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമണത്തിനിരയായ നടിയും ആരോപണം നേരിടുന്ന നടനും അമ്മയുടെ മക്കളാണ്. ഇരുവര്‍ക്കും അമ്മ പൂര്‍ണ പിന്തുണ നല്‍കുന്നു. അതേസമയം, ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss