|    Jan 21 Sat, 2017 9:58 am
FLASH NEWS

മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി: ബിഎംഎസ് നേതാവ് അറസ്റ്റില്‍

Published : 7th March 2016 | Posted By: SMR

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരേ വധഭീഷണി മുഴക്കി ഫേസ്ബുക്ക് സന്ദേശമയച്ച കേസില്‍ ബിഎംഎസ് നേതാവ് പിടിയില്‍. ബിഎംഎസ് തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍ തമ്പിയെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ ദൃശ്യമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം തടഞ്ഞത് കന്റോണ്‍മെന്റ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. തെറ്റായ ഫോണ്‍നമ്പറും വിവരങ്ങളും നല്‍കിയാണ് ഗോവിന്ദ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. സൈബര്‍സെല്‍ ശരിയായ വിലാസം കണ്ടെത്തി.
അതേസമയം, സ്‌റ്റേഷനു ചുറ്റും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പോലിസ് ഇടപെട്ട് ഇവരെ പുറത്താക്കി. കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ അധിക പോലിസിനെ വിന്യസിച്ചു. ഇതിനിടെ ജാമ്യം ലഭിച്ച ഗോവിന്ദ് പുറത്തിറങ്ങി. ഇന്‍ഡോസ് ടൂര്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ കൂടിയാണ് ഗോവിന്ദ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക