|    Oct 19 Thu, 2017 5:42 am
FLASH NEWS

മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Published : 14th October 2016 | Posted By: Abbasali tf

പാലക്കാട്: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ കോങ്ങാട് പോലിസ് അറസ്റ്റുചെയ്തു. പൊരിയാനി പുത്തന്‍പീടികയില്‍ അസീസിന്റെ മകന്‍ ഷാജഹാന്‍(27) ആണ് അറസ്റ്റിലായത്. മുണ്ടൂര്‍ ഐആര്‍ടിസിയില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തക മുണ്ടൂര്‍ ഐആര്‍ ടിസിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം.കോങ്ങാട് പോലിസ് പറയുന്നത് ഇങ്ങനെ: പൊരിയാനി ബസ് സ്റ്റോപ്പിലിറങ്ങി ഒരു കിലോമീറ്റര്‍ ദൂരമുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രൊഡക്ഷന്‍ സെന്ററായ ഐആര്‍ടിസിയില്‍ നടക്കുന്ന ക്യാംപില്‍ സംസാരിക്കാന്‍ മാധ്യമ പ്രവര്‍ത്തക നടന്നു വരുമ്പോഴായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതി ചിരപരിചിതനെപ്പോലെ മാധ്യമ പ്രവര്‍ത്തകയുമായി പരിചയപ്പെട്ടു. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി നടക്കുന്നതിനിടെ വിജനമായ റോഡില്‍ നിന്ന് താഴേക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി ശബ്ദം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ബൈക്കുമായി ഇയാള്‍ സ്ഥലവിടുകയും ചെയ്തു. ഡ ല്‍ഹി രജിസ്‌ട്രേഷനുള്ള വാഹനത്തിന്റെ ഉടമയെ വാട്‌സ് ആപ്പിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഈ സംഭവത്തിന് തലേദിവസം ഐആര്‍ടിസിയിലെ ജീവനക്കാരിക്കു നേരെ അസഭ്യവര്‍ഷവും ആക്രമണവും നടത്താന്‍ ഷാജഹാന്‍ ശ്രമിച്ചു. ഈ സമയത്ത് മറ്റൊരു വാഹനം വന്നതിനെ തുടര്‍ന്ന് പ്രതി ബുള്ളറ്റില്‍ രക്ഷപ്പെട്ടതായ പരാതിയും കോങ്ങാട് പോലിസില്‍ ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക