|    Apr 27 Fri, 2018 1:03 am
FLASH NEWS
Home   >  Districts  >  Malappuram  >  

മാധ്യമപ്രവര്‍ത്തകന് മര്‍ദനം: അന്വേഷണ ചുമതല മലപ്പുറം ഡിവൈഎസ്പിക്ക്

Published : 28th March 2018 | Posted By: mi.ptk

മലപ്പുറം: സുപ്രഭാതം ദിനപത്രം അരീക്കോട് ലേഖകന്‍ എന്‍.സി. മുഹമ്മദ് ഷരീഫിനെ ലോക്കപ്പിലിട്ട് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണചുമതല മലപ്പുറം ഡിവൈഎസ്പിക്ക്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് എസ്.പിക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായസംഭവം നടന്നത്. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തയെടുക്കാന്‍ അരീക്കോട് സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഷെരീഫ്. ഗെയിലുമായി ബന്ധപ്പെട്ട് കാവനൂര്‍ പഞ്ചായത്തിലെ ചെങ്ങരയില്‍ ഇരകള്‍ സ്ഥാപിച്ച ഫ് ളസ് ബോര്‍ഡ് പൊലിസ് നീക്കം ചെയ്തിരുന്നു. ഈ ബോര്‍ഡുകള്‍ ഫോട്ടോയെടുത്തതാണ് കാരണം. ഫോട്ടോയെടുക്കുന്നത് കണ്ട പൊലിസുകാരനായ ബാബുരാജാണ് ഷരീഫിനെ പിടിച്ചുവലിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് മര്‍ദിച്ചത്. ഈസമയം എസ്.ഐ സിനോദ് സ്‌റ്റേഷനിലുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമം നടത്തിയില്ല. മയക്കുമരുന്നു കേസിലെ പ്രതിയായ കല്‍ക്കത്ത സ്വദേശി ലോക്കപ്പില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ പൊലിസിന്റെ അനാസ്ഥക്കെതിരെ നേരത്തേ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് ലേഖകനെതിരേ അക്രമം നടത്താന്‍ പൊലിസിനെ പ്രകോപിപ്പിച്ചതെന്നാണ് ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss