|    Jul 23 Mon, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകന് മര്‍ദനം: പോലിസുകാര്‍ക്ക് എതിരേ നടപടി

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: വര്‍ക്കല കേരളകൗമുദി ലേഖകന്‍ സജീവ് ഗോപാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എസ്‌ഐ അടക്കം മൂന്നു പോലിസുകാര്‍ക്കെതിരേ നടപടി. കേസില്‍ ആരോപണവിധേയരായ എസ്‌ഐ കെ ആര്‍ ബിജു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജോയ്, പ്രവീണ്‍ എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം മാറ്റി. മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടി എടുക്കാന്‍ റേഞ്ച് ഐജി മനോജ് എബ്രഹാമിനു നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയോടെ മൂന്നു പേരെയും ചുമതലകളില്‍ നിന്ന് ഒഴിവാക്കി റൂറല്‍ എസ്പി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മൂന്നു പേര്‍ക്കെതിരേയും ഡിപാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി അശോക് കുമാര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss