|    Oct 19 Thu, 2017 3:32 am
FLASH NEWS

മാധ്യമപ്രവര്‍ത്തകന് നേരെ സംഘപരിവാര സദാചാരവാദികളുടെ ആക്രമണം

Published : 31st May 2017 | Posted By: fsq

 

തിക്കോടി: തിക്കോടി 20ാം മൈലില്‍ മാധ്യമപ്രവര്‍ത്തകനു നേരെ സംഘപരിവാര സദാചാരവാദികളുടെ ആക്രമണം. വനിതാ സുഹൃത്തിനെ ബസ് കയറ്റി വിടാനെത്തിയ മുഹമ്മദ് ജദീറിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കാലിക്കറ്റ് പോസ്റ്റിന്റെ റിപോര്‍ട്ടറായ ജദീറിനെതിരെ ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സദാചാര അക്രമം നടന്നത്. 20ാം മൈല്‍ ബസ് സ്‌റ്റോപ്പില്‍ നിന്ന് സുഹൃത്തിനെ ബസ് കയറ്റിവിട്ട ശേഷം തിരിച്ച് വീട്ടിലേക്ക് പോവാനൊരുങ്ങിയ തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ജദീര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ അസഭ്യവര്‍ഷം നടത്തി. ‘ലൗ ജിഹാദ് നടക്കുന്ന കാലമാണ്, നിന്നെപ്പോലുള്ളവരെ നിരീക്ഷിക്കാനും, നേര്‍വഴി കാണിക്കാനുമാണ് ഞങ്ങളൊക്കെ ഇവിടെയുള്ളത് അതുകൊണ്ടാണ് ഒരു ഹിന്ദു കുട്ടിയുടെ കൂടെ കണ്ടപ്പൊ ചോദിക്കുന്നത്.’ തുടങ്ങി മോശമായ രീതിയില്‍ ഇവര്‍ ഏറെ നേരം സംസാരിച്ചു. ജദീര്‍ സഞ്ചരിച്ച ബൈക്കിനു നേരെയും അക്രമം നടത്തി. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പോലിസിനെ വിളിക്കൂ എന്ന് പറഞ്ഞ തന്നോട് ‘പോലിസിനെ നീ വിളിച്ചൊ, പക്ഷേ അവരിവിടെയെത്താന്‍ കുറച്ച് സമയമെടുക്കുമെന്ന് നീ മനസ്സിലാക്കിക്കോ’ എന്ന് പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തിയതായി ജദീര്‍ പറഞ്ഞു. സദാചാരവാദികള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കുമെന്നും ജദീര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക