|    Mar 27 Mon, 2017 10:24 am

മാധ്യമപ്രവര്‍ത്തകന്‍ ഷെഫീഖ് അമരാവതി അന്തരിച്ചു

Published : 11th July 2016 | Posted By: SMR

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി കടുവിങ്കല്‍ കെ എം ബദറുദീന്റെ മകനും ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ സീനിയര്‍ റിപോര്‍ട്ടറുമായ ഷഫീഖ് അമരാവതി(46) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിനു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു.
ഇന്നലെ വൈകീട്ട് അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി എട്ടോടെ മരിച്ചു. ഖബറടക്കം ഇന്നു രാവിലെ 11ന് ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ്, കാക്കനാട് കേരള പ്രസ് അക്കാദമി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ ശേഷം സദ്‌വാര്‍ത്ത, മാധ്യമം, സിറ്റി കേബിള്‍ എന്നിവയുടെ പ്രാദേശിക ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ഷെഫീഖ് 1999ല്‍ ആണ് ദേശാഭിമാനിയില്‍ റിപോര്‍ട്ടറായി ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി ബ്യൂറോകളിലും ഡെസ്‌കിലും പ്രവര്‍ത്തിച്ചു. ഗായകനും കലാ, സാംസ്‌കാരികപ്രവര്‍ത്തകനുമായിരുന്നു.
മെഹബൂബ് മുതല്‍ മേദിനി വരെ, സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി’കസ്തൂരി മണക്കുന്നല്ലോ എന്നീ പുസ്തകങ്ങള്‍ രചിച്ചു. വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. മട്ടാഞ്ചേരി കരുവേലിപ്പടി മൈത്രി നഗറില്‍ (എംഎന്‍ആര്‍എ-38) ആണു നിലവില്‍ താമസിച്ചിരുന്നത്. മാതാവ്: ബീവി. ഭാര്യ: സുനിത. മക്കള്‍: സഫ്ദര്‍, സൈഗാള്‍. സഹോദരങ്ങള്‍: ഷാജി, ഷഹീര്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക