|    Jun 29 Thu, 2017 9:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാധ്യമപ്രവര്‍ത്തകന്‍ ദിലീപ് പാദ്‌ഗോണ്‍കര്‍ അന്തരിച്ചു

Published : 26th November 2016 | Posted By: SMR

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ദിലീപ് പാദ്‌ഗോണ്‍കര്‍ പൂനെയില്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഈ മാസം 18നാണു പൂനെയിലെ റൂബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വൃക്കയുടെ പ്രവര്‍ത്തനം നിലച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. ടൈംസ് ഓഫ് ഇന്ത്യ മുന്‍ എഡിറ്ററായിരുന്ന പാദ്‌ഗോണ്‍കര്‍ 1968ല്‍ 24ാമത്തെ വയസ്സില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ തന്നെയാണ് പാരിസ് കറസ്‌പോണ്ടന്റായി തന്റെ കരിയര്‍ ആരംഭിച്ചത്. 1988ല്‍ ടൈംസ് ഓഫ് ഇന്ത്യ എഡിറ്ററായി. ആറുവര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കശ്മീര്‍ മധ്യസ്ഥ സംഘത്തിനു നേതൃത്വം നല്‍കിയത് പാദ്‌ഗോണ്‍ക്കറാണ്. ബാങ്കോക്കിലും പാരിസിലും യുനസ്‌കോയുടെ ഭാഗമായും പ്രവര്‍ത്തിച്ചു.  പദ്ഗാവ്ങ്കറുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക