|    Jul 20 Thu, 2017 6:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമപ്രവര്‍ത്തകന്‍ ജലീല്‍ കരുനാഗപ്പള്ളി അന്തരിച്ചു

Published : 20th March 2016 | Posted By: SMR

കൊല്ലം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തേജസ് ചവറ ലേഖകനുമായ കരുനാഗപ്പള്ളി ചിറക്കട വീട്ടില്‍ ജലീല്‍ കരുനാഗപ്പള്ളി (അബ്ദുള്‍ ജലീല്‍ 58) നിര്യാതനായി. കഴിഞ്ഞ 39 വര്‍ഷക്കാലമായി വിവിധ പത്രങ്ങളില്‍ ലേഖകനായിരുന്നു. ചന്ദ്രിക, ലീഗ് ടൈംസ്, സതേണ്‍ സ്റ്റാര്‍, തനിനിറം, മാധ്യമം, സിറാജ് എന്നീ പത്രങ്ങളില്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമം, സിറാജ് എന്നീ പത്രങ്ങളുടെ കൊല്ലം ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചവറയിലെ പത്രപ്രവര്‍ത്തക കൂട്ടായ്മ കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് അംഗമാണ്. സാമൂഹിക- കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: റഹ്മത്ത് ബീവി. മക്കള്‍: ഫാത്തിമ, അഫ്‌സല്‍(സൗദി അറേബ്യ). ഖബറടക്കം കരുനാഗപ്പള്ളി പുത്തന്‍തെരുവ് ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു. ജലീല്‍ കരുനാഗപ്പള്ളിയുടെ നിര്യാണത്തില്‍ മാധ്യമ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ- സാമൂഹിക -സാംസ്‌കാരിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക