|    Oct 18 Wed, 2017 4:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാധ്യമപ്രവര്‍ത്തകന്‍ ജയറാം തോപ്പില്‍ അന്തരിച്ചു

Published : 16th September 2016 | Posted By: SMR

കൊച്ചി: ചന്ദ്രിക കൊച്ചി യൂനിറ്റിലെ സീനിയര്‍ റിപോര്‍ട്ടറും എഴുത്തുകാരനുമായ ജയറാം തോപ്പില്‍(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ചേര്‍ത്തലയിലെ സഹോദരി വീട്ടിലായിരുന്നു അന്ത്യം. മൃതദേഹം കലൂര്‍ എസ്ആര്‍എം റോഡിലുള്ള ചന്ദ്രിക ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പച്ചാളം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.  പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന പരേതനായ തോപ്പില്‍ രാമചന്ദ്രപിള്ളയുടെ മകനാണ്. കഥാകൃത്ത്, വാഗ്മി, അധ്യാപകന്‍, ഗായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.    രണ്ടു വര്‍ഷം വിചാരണ എന്ന പേരില്‍ ഒരു മാസിക സ്വന്തമായി നടത്തിയിരുന്നു. കേരള ടൈംസ്, വീക്ഷണം എന്നീ ദിനപത്രങ്ങളില്‍ പത്രാധപസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. 1988ലെ വര്‍ഷാന്ത്യ കഥാവലോകനത്തില്‍ ലക്ഷ്മിക്കുട്ടി അതു പറയില്ല എന്ന കഥയ്ക്ക് ആ വര്‍ഷത്തെ ഏറ്റവും മിച്ച ചെറുകഥയായി തിരഞ്ഞെടുത്തിരുന്നു. ഫാദര്‍ ഡാനിയേല്‍ മെമ്മോറിയല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങള്‍ക്ക് സംവിധാന സഹായിയായും തിരക്കഥ സഹായിയായും പ്രവര്‍ത്തിച്ചു. കേരള കലാഭവനില്‍ നിന്ന് ശാസ്ത്രീയ സംഗീതവും അഭ്യസിച്ചിട്ടുണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡ് ഗാനമേള വേദികളിലും സജീവമായിരുന്നു. പരേതയായ ആനന്ദവല്ലിയാണ് മാതാവ്.സഹോദരങ്ങള്‍:  പ്രീത (നെയ്യാറ്റിന്‍കര നെല്ലിമൂട് സെന്റ് ക്രിസ്റ്റോസ്റ്റം എച്ച്എസ്എസ് അധ്യാപിക), പ്രിയ,പരേതനായ ശിവകുമാര്‍ തോപ്പില്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക