|    Jul 20 Fri, 2018 5:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മാധ്യമപ്രവര്‍ത്തകന്റെ വധം : നാലുപേര്‍ അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

അഗര്‍ത്തല/ന്യൂഡല്‍ഹി: ത്രിപുരയില്‍ ബുധനാഴ്ച നടന്ന അക്രമവുമായും മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകവുമായും ബന്ധപ്പെട്ട് നാല് ത്രിപുര തദ്ദേശ ജനതാ മുന്നണി (ഐപിഎഫ്ടി) പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ശാന്തനു ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടിരുന്നത്. ദിന്‍രാത് എന്ന ടി വി ചാനലിന്റെ ലേഖകനായിരുന്നു അദ്ദേഹം. ഐപിഎഫ്ടി പ്രവര്‍ത്തകര്‍ രണ്ടു വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി പോലിസ് പറഞ്ഞു. അതേസമയം, ശാന്തനു ഭൗമികിന്റെ മാധ്യമ സമൂഹം അപലപിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍, നോര്‍ത്ത്-ഈസ്റ്റ് മീഡിയാ ഫോറം എന്നീ സംഘടനകള്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ നിശബ്ദമാക്കാനുള്ള മനുഷ്യവിരുദ്ധ നടപടിയാണ് ശാന്തനുവിന്റെ കൊലപാതകമെന്നും കുറ്റപ്പെടുത്തി. പശ്ചിമ ത്രിപുരയില്‍ ഐപിഎഫ്‌ഐയും സിപിഎമ്മിന്റെ ത്രിപുര രാജ്യ ഉപജാതി ജനമുക്തി പരിഷത്തും തമ്മിലുണ്ടായ സംഘര്‍ഷം റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഭൗമിക് കൊല്ലപ്പെട്ടത്. ഭൗമികിന്റെ മരണത്തില്‍ സിപിഎം അനുശോചിച്ചു.  പുരോഗമന ചിന്താഗതിയിലുള്ള പത്രപ്രവര്‍ത്തകരെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൊലപാതകത്തിന് പിന്നില്‍ ഐപിഎഫ്ടിയാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss