|    Mar 26 Sun, 2017 11:20 am
FLASH NEWS

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Published : 22nd November 2015 | Posted By: SMR

പത്തനംതിട്ട: പാലക്കാട് സ്വദേശി പത്തനംതിട്ട താഴെ വെട്ടുപ്പുറം മുണ്ടുകോട്ടക്കല്‍ ഞണ്ടു കാലില്‍ വീട്ടില്‍ അബ്ദുല്‍ ഹക്കീം മാധ്യമ പ്രവര്‍ത്തകനെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയതായി ആരോപണം. പത്ര പ്രവര്‍ത്തക അസോസിയേഷന്‍ എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിയായി പരിചയപ്പെടുത്തിയാണ് പണം തട്ടിയതെന്ന് ചിറ്റൂര്‍ കുറ്റിയില്‍ കെ ആര്‍ അനീഷ്, വനിത സൗഹൃദ ചാരിറ്റബ്ള്‍ സൊസൈറ്റി സെക്രട്ടറി വലഞ്ചുഴി പൂവക്കാട് മണ്ണില്‍ രാജ നിഷ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന അനീഷിന്റെ നാല് ലക്ഷമാണ് തട്ടിയത്. പത്തനംതിട്ട വലഞ്ചുഴി കേന്ദ്രീകരിച്ച് പിടിഎം 92/2014 രജിസ്റ്റര്‍ നമ്പരുപയോഗിച്ച് രൂപീകരിച്ച വനിത സൗഹൃദ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരിലും വന്‍ തോതില്‍ പണം പിരിച്ചതായി പറയുന്നു. കൊട്ടാരക്കര സ്വദേശിയായ പത്തനംതിട്ട ചിറ്റൂര്‍ പുലിമൂട്ടില്‍ വീട്ടില്‍ ടി രാജീവിനോടും 29000 രൂപ വാങ്ങിയതായും പറയുന്നു. ഇത് സംബന്ധിച്ച് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നല്‍കി.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക