|    May 26 Sat, 2018 12:01 pm
FLASH NEWS

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന തട്ടിപ്പു നടത്തിയയാളെ നാട്ടുകാര്‍ പോലിസില്‍ ഏല്‍പിച്ചു

Published : 26th November 2016 | Posted By: SMR

ചുങ്കപ്പാറ: മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന വ്യാപാരികളെയും ക്വാറി ഉടമകളെയും ഭീഷണി മുഴക്കി പണം തട്ടുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു. മുണ്ടക്കയം സ്വദേഷിയും ചുങ്കപ്പാറയില്‍ സ്ഥിരതാമസക്കാരനുമായ സിറാജിനെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ക്കെതിരേ പോലിസില്‍ പരാതിയും നല്‍കി.  നാളുകളായി ചുങ്കപ്പാറ, കോട്ടാങ്ങല്‍ പ്രദേശങ്ങളില്‍ ഇയാള്‍ പ്രസ് ഐഡിറ്റിറ്റി കാര്‍ഡ് വ്യാജമായി നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് തനിനിറം പത്രത്തിന്റെ റാന്നി ബ്യൂറോ ഉദ്ഘാടനത്തിനെന്ന പേരില്‍ പരസ്യം പിടിക്കാനെത്തിയവരെയും ഉദ്്ഘാടനവുമായി ബന്ധപ്പെട്ട് പരസ്യം പിടിക്കുന്നതിനായി എത്തിയ തനിനിറം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിന്റെ വാഹനവും ഇതിനുള്ളിലുണ്ടായിരുന്നവരെയും നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവരും സിറാജിനെതിരേ         പോലിസില്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss