|    Sep 23 Sun, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മാധ്യമങ്ങള്‍ ശത്രുക്കളെന്ന് ട്രംപ്

Published : 18th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടി എന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ രാജ്യത്തെ നൂറുകണക്കിന് മാധ്യമങ്ങളില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനു പിറകെയാണ് മാധ്യമങ്ങളെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്. മാധ്യമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണ്. ഇവര്‍ വ്യാജ വാര്‍ത്തകള്‍ മാത്രമാണ് പസിദ്ധീകരിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന് ദോഷകരമാണെന്നും ട്രംപ് ആരോപിച്ചു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് ബഹുമാനം കല്‍പ്പിച്ചയാളാണ് താന്‍. അവര്‍ക്കാവശ്യമുള്ളതെല്ലാം എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതിലധികവും വ്യാജ വാര്‍ത്തകളാണ്- ട്രംപ് ട്വീറ്റ് ചെയ്തു.മാധ്യമങ്ങള്‍ക്കെതിരേ യുഎസ് പ്രസിഡന്റ് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരേ ശബ്ദമുയര്‍ത്തണമെന്ന ബോസ്റ്റണ്‍ ഗ്ലോബ് പത്രത്തിന്റെ ആഹ്വാനം ഏറ്റെടുത്താണ് നൂറുകണക്കിന് പത്രങ്ങള്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss