|    Jul 20 Fri, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാധ്യമങ്ങള്‍ക്ക് പ്രത്യേകാവകാശം ഇല്ലെന്നു കോടതി

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായം, വിമര്‍ശനം, ആരോപണം എന്നിവ ഉന്നയിക്കാന്‍ മാധ്യമങ്ങള്‍ക്കു പ്രത്യേക അവകാശങ്ങളോ ആനുകൂല്യമോ ഇല്ലെന്ന് ഡല്‍ഹി കോടതി. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ ഉത്തരവാദിത്തമുള്ള വാര്‍ത്താലേഖകര്‍ക്ക് മറ്റുള്ളവരേക്കാള്‍ അധികമായി സ്വാതന്ത്ര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഒരു മാസിക ലേഖനം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് വ്യക്തി നല്‍കിയ പരാതിയില്‍ വിധി പറയവെയാണ് കോടതിയുടെ നിരീക്ഷണം. കേസില്‍, മാസികയുടെ മാനേജിങ് എഡിറ്ററോടും കൂട്ടാളിയോടും 50,000 രൂപ പിഴയടയ്ക്കാനും കോടതി ആവശ്യപ്പെട്ടു. പരാതി സമര്‍പ്പിച്ച വ്യക്തിക്കെതിരേ ലേഖനം പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss