|    Nov 18 Sat, 2017 9:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമങ്ങളോട് കയര്‍ത്ത് മുകേഷും ഗണേശ് കുമാറും

Published : 30th June 2017 | Posted By: fsq

 

കൊച്ചി: അമ്മയുടെ ജനറല്‍ബോഡി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പുതിയ സംഭവവികാസങ്ങളില്‍ സംഘടനയുടെ പ്രതികരണം അറിയാന്‍ തടിച്ചുകൂടിയ മാധ്യമങ്ങളെ ശകാരിക്കുന്നിടത്തേക്കുവരെ കാര്യങ്ങള്‍ നീങ്ങി. വാര്‍ത്താ സമ്മേളനത്തില്‍ സംഘടന ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പ്രസിഡന്റ് ഇന്നസെന്റ് ആദ്യം വിവരിച്ചു. പിന്നാലെയാണ് മാധ്യമങ്ങള്‍ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചത്. കൃത്യമായി മറുപടി പറയാനാവാതെ ഇന്നസെന്റ് കുഴങ്ങിയപ്പോള്‍ നടന്‍മാരായ മുകേഷ്, ഗണേശ് കുമാര്‍, ദേവന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരാണ് സഹായത്തിനെത്തിയത്. ദിലീപിനെ സിനിമയില്‍നിന്ന് ഒറ്റപ്പെടുത്തുന്നത് സംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായാണ് മുകേഷ് പ്രതികരിച്ചത്.  വേദിയില്‍ ദിലീപ് ഇരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്തിനെന്ന് ചോദിച്ച് മുകേഷ് കസേരയില്‍നിന്ന് എഴുന്നേറ്റു. പിന്നാലെ ഗണേശ്കുമാറും ദിലീപിനെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി. അമ്മയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും ദിലീപിനെ സംരക്ഷിക്കുമെന്നും ഗണേശ്കുമാര്‍ പറഞ്ഞു. ഇത്രയും ബഹളം നടക്കുമ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തത് ശ്രദ്ധേയമായി. മറ്റു താരങ്ങള്‍ മാധ്യമങ്ങളുമായി കൂട്ടത്തോടെ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ രണ്ട് വശങ്ങളിലായി ഇരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒരു രീതിയിലും പ്രതികരിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക