|    Nov 24 Fri, 2017 6:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമങ്ങളോട് കയര്‍ത്തതില്‍ പിണറായിക്ക് സിപിഎം സംസ്ഥാന സമിതിയുടെ പൂര്‍ണ പിന്തുണ

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഗവര്‍ണര്‍ വിളിച്ചയുടനെ പോയി കണ്ടതിലും മാധ്യമങ്ങളോട് കയര്‍ത്തതിലും മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സമിതിയുടെ പരിപൂര്‍ണ പിന്തുണ. സംസ്ഥാനത്തെ സിപിഎം- ബിജെപി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടതില്‍ രാഷ്ട്രീയമായോ അല്ലാതെയോ യാതൊരു പ്രശ്‌നവുമില്ലെന്ന് സിപിഎം സംസ്ഥാനസമിതി യോഗം വിലയിരുത്തി. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയെന്നത് മാധ്യമങ്ങളുടെ ഭാഷയാണ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കാണണമെന്ന് പറയുമ്പോള്‍ സ്വാഭാവികമായും മുഖ്യമന്ത്രി പോവും. അതേ പിണറായി വിജയനും ചെയ്തുള്ളൂവെന്നും സംസ്ഥാനസമിതിയില്‍ നേതാക്കള്‍ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് കോടിയേരി ബാലകൃഷ്ണന്‍  വിശദീകരിച്ച ശേഷം നടന്ന ചര്‍ച്ചയിലാണു മുഖ്യമന്ത്രിക്ക് അനുകൂലമായ നിലപാടുമായി നേതാക്കളെത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കളുമായി തലസ്ഥാനത്ത് നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു. യോഗത്തിനുമുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ത്തത് സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നുവെന്നും സംസ്ഥാന സമിതി വിലയിരുത്തി. രാജ്യസഭാ സ്ഥാനാര്‍ഥിയായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തീരുമാനമടക്കമുള്ള കാര്യങ്ങള്‍ പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള റിപോര്‍ട്ട് ചെയ്തു. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി മല്‍സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് വോട്ടിനിട്ടു തള്ളേണ്ടിവന്ന സാഹചര്യം ജനറല്‍ സെക്രട്ടറി തന്നെ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക