|    May 22 Mon, 2017 11:04 pm
FLASH NEWS

മാധ്യമങ്ങളെ വിലക്കരുതെന്ന് രാഷ്ട്രപതി

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ ചില കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുവിഭാഗം അഭിഭാഷകര്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആശങ്ക അറിയിച്ചു. മാധ്യമങ്ങള്‍ക്കു കോടതികളില്‍ വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്നും അത് സംഭവിക്കരുതായിരുന്നുവെന്നും പ്രണബ് പറഞ്ഞു.
മാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തന്നെ സന്ദര്‍ശിച്ച സംസ്ഥാനത്തുനിന്നുള്ള മാധ്യമ ഉടമസ്ഥരുടെ പ്രതിനിധികളോടാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. വിഷയത്തില്‍ അനുഭാവപൂര്‍വം ഇടപെടുമെന്നും പ്രണബ് പ്രതിനിധി സംഘത്തെ അറിയിച്ചു. ഫിലിപ്പ് മാത്യു, എം വി ശ്രേയസ് കുമാര്‍, എം ജി രാധാകൃഷ്ണന്‍ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day