|    Feb 19 Mon, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ട്രംപ് ടീം വീണ്ടും

Published : 24th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: സ്ഥാനാരോഹണ ചടങ്ങിലെ ജനപങ്കാളിത്തം സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളെ ചൊല്ലി യുഎസിലെ ട്രംപ് ഭരണകൂടം മാധ്യമങ്ങള്‍ക്കെതിരേ ആക്രമണം ശക്തമാക്കി. ചടങ്ങിലെ ജനപങ്കാളിത്തം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകളെ ശനിയാഴ്ച ട്രംപ് അപലപിച്ചിരുന്നു. പ്രസിഡന്റിനെ മോശമാക്കി ചിത്രീകരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൈസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റീന്‍സെ പ്രീബസ് ഇതിനോട് പ്രതികരിച്ചത്. തന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ജനപ്രവാഹമായിരിക്കുമെന്നും അത് റെക്കോഡ് ഭേദിക്കുമെന്നുമുള്ള ട്രംപിന്റെ അവകാശവാദം പൊളിഞ്ഞു എന്ന് തെളിയിക്കാന്‍ 2009ല്‍ ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും വെള്ളിയാഴ്ച ട്രംപ്് സത്യപ്രചിജ്ഞ ചെയ്ത വേദിയുടെ ചിത്രങ്ങളും മാധ്യമങ്ങള്‍ താരതമ്യം ചെയതു പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അസാധുവാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. ഇത്തരം പ്രചാരണങ്ങളെ ട്രംപ് ഭരണകൂടം പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രീബസ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss