|    Oct 20 Fri, 2017 12:00 am
Home   >  Todays Paper  >  Page 4  >  

മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തവ അടഞ്ഞ കോടതികള്‍: സെബാസ്റ്റ്യന്‍ പോള്‍

Published : 21st October 2016 | Posted By: SMR

തൃശൂര്‍: കഴിഞ്ഞ മൂന്ന് മാസമായി നീണ്ടു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനാകാത്തതില്‍ ആശങ്കയുണ്ടെന്നും മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്ത കോടതികള്‍ അടഞ്ഞ കോടതികളാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍.
ദേശാഭിമാനി തൃശൂര്‍ യൂനിറ്റില്‍ സംഘടിപ്പിച്ച സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനത്തിലാണ് സെബാസ്റ്റിയന്‍ പോള്‍ അഭിഭാഷകര്‍ക്കെതിരേ ആഞ്ഞടിച്ചത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ വരെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നിട്ടും കോടതികളില്‍ നിന്നു മാധ്യമങ്ങളെ മാറ്റി നിര്‍ത്തുന്നതിന് പിന്നില്‍ ഗൂഡാലോചന ഉണ്ടോയെന്ന് സംശയിക്കുന്നു. ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷനില്‍ നിന്ന് സസ്‌പെന്റ് ചെയതത് കൊണ്ട് തനിക്ക് വ്യക്തിപരമായ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. അഭിഭാഷകര്‍ ദുരഭിമാനം വെടിഞ്ഞ് സ്വയം മനസിലാക്കാനും തെറ്റ് തിരുത്താനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക