|    May 24 Wed, 2017 7:57 am

മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരെ പിന്തുണ തേടി സാക്കിര്‍ നായിക്ക്

Published : 10th July 2016 | Posted By: mi.ptk

zakir Naik

മുംബൈ: മാധ്യമങ്ങള്‍ തനിയ്‌ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ പൊതു സമൂഹത്തിന്റെ പിന്തുണ തേടി സാക്കിര്‍ നായിക്കിന്റെ ട്വീറ്റ്.

‘ഞാന്‍ സാക്കിര്‍ നായിക്ക്. മാധ്യമങ്ങളുടെ വിചാരണക്കെതിരെ തന്നെ പിന്തുണയ്ക്കാന്‍ എല്ലാ സഹോദരീ സഹോദരന്മാരോടും ആവശ്യപ്പെടുന്നു. നീതി നടപ്പിലാവട്ടെ’ എന്നാണ് പുതുതായി ആരംഭിച്ച ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.  

ധാക്കയിലെ ആക്രമണവുമായി ബന്ധപ്പെട്ട് അക്രമികള്‍ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് മാധ്യങ്ങളും കേന്ദ്രസര്‍ക്കാരും സാക്കിറിനെതിരെ തിരിഞ്ഞത്. എന്നാല്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സാക്കിര്‍ നായിക്ക് പറഞ്ഞിരുന്നു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day