|    Dec 17 Mon, 2018 6:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാത്യു ടി തോമസ് രാജിവച്ചു; കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Published : 27th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ജലവിഭവമന്ത്രി മാത്യു ടി തോമസ് രാജിവച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ക്ലിഫ്ഹൗസില്‍ ഭാര്യക്കൊപ്പമെത്തിയ മാത്യു ടി തോമസ് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്തു കൈമാറി. താന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന് ജെഡിഎസ് പിളരുന്ന സാഹചര്യമില്ലെന്ന് രാജിക്കത്ത് നല്‍കിയശേഷം മാത്യു ടി തോമസ് പറഞ്ഞു.
അതേസമയം, പാലക്കാട് ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നു വൈകീട്ട് അഞ്ചിന് രാജ്ഭവനില്‍ നടക്കും. വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല. രാജി നല്‍കിയശേഷം ഔദ്യോഗിക വസതിയില്‍ പോയ മാത്യു ടി തോമസ് സ്വകാര്യ കാറില്‍ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ജെഡിഎസ് പിളരില്ലെന്നും വലതുപക്ഷത്തേക്കില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിവച്ചത്. ഉപാധികളൊന്നുമില്ലാതെയാണ് രാജി. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തോട് മോഹമില്ല.
പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാവുന്ന പ്രതികരണങ്ങളുണ്ടാവില്ല. മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ ചെയ്ത കാര്യങ്ങളില്‍ പൂര്‍ണ സംതൃപ്തനാണ്. എങ്കിലും ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധ ചെലുത്തിവരുന്ന സമയമായിരുന്നു. രണ്ടരവര്‍ഷം കൊണ്ട് 9600 കോടിയുടെ പദ്ധതികളാണ് വാട്ടര്‍ അതോറിറ്റി നടപ്പാക്കിയത്. സംസ്ഥാനം നേരിട്ട വരള്‍ച്ചയിലും വെള്ളപ്പൊക്കത്തിലും വകുപ്പ് നന്നായി ഇടപെട്ടു.
എംഎല്‍എയായി തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. പുതിയ മന്ത്രി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജനതാദളി(എസ്)ലെ ധാരണപ്രകാരം മാത്യു ടി തോമസിനു പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ കത്ത് ശനിയാഴ്ച മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss